സ്വാഭാവിക പ്രവർത്തനമായ ഭയത്തിനു നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ കഴിയും.എന്നാൽ അമിത ഭയമാകട്ടെ നമ്മെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. നിസ്സാരമായവസ്തുക്കളോട് പോലും ഭയമുള്ള ഒരാളെ എങ്കിലും നിങ്ങൾ കണ്ടിരിക്കാൻ സാധ്യത ഉണ്ട്.കാരണം, മനുഷ്യരിൽ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു.
പല ഫോബിയകളും നമ്മുടെ വ്യക്തി ജീവിതത്തെയോ സാമൂഹിക ജീവിതത്തെയോകാര്യമായി ബാധിക്കുന്നവ അല്ല. എന്നാൽ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെസാരമായി തന്നെ ബാധിക്കുന്ന ചില ഫോബിയകൾ ഉണ്ട്. വിവാഹം കഴിക്കാൻ ഭയം,പ്രസവഭീതി, വണ്ണം കൂടുമെന്ന ഭയം, പാപിയാണെന്ന ഭയം, പരീക്ഷാഭയം അങ്ങനെ നീളുന്നുആ നിര.ഫോബിയ എന്താണെന്ന് മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അവ തിരിച്ചറിയുവാനുംചികിത്സിക്കുവാനും തയ്യാറാകുവാൻ നമുക്ക് കഴിയണം.
നൂറുകണക്കിനു ഫോബിയകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.ഇവയിൽ ഫോബിയയെ കുറിച്ചുള്ളഫോബിയ പോലും ഉണ്ടെന്നുള്ളതാണ് ഏറ്റവും കൗതുകകരം. ഫോബിയകൾ സാധാരണയായി അഗോറ ഫോബിയ, സോഷ്യൽ ഫോബിയ, സ്പെസിഫിക് ഫോബിയ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഇവയും ഇവയ്ക്കുള്ളിൽ വരുന്ന, വളരെസാധാരണമായി കാണുന്ന ചില ഫോബിയകളും ഏതൊക്കെ എന്ന് നമുക്ക്പരിചയപ്പെടാം.
1.അഗോറഫോബിയ(agoraphobia): തുറന്ന സ്ഥലത്ത് തനിയെ ഇരിക്കേണ്ടി വരിക,തിരക്കേറിയ ബസ്സിൽ യാത്ര ചെയ്യേണ്ടിവരിക, ആൾക്കൂട്ടത്തിൽഅകപ്പെട്ടുപോവുക മുതലായ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന കഠിനമായഉത്കണ്ഠയാണ് അഗോറഫോബിയയുടെ പ്രധാന ലക്ഷണം. എല്ലാവരുടെയുംകണ്ണുകൾ തന്നിലാണ് എന്ന തോന്നൽ ഇവരുടെ ഭയം വര്ദ്ധിപ്പിക്കുന്നു.
2.സോഷ്യൽഫോബിയ(social phobia) : സ്റ്റേജിൽ കയറി സംസാരിക്കുമ്പോൾ,ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഭക്ഷണംകഴിക്കേണ്ടി വരുമ്പോൾ, മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ അങ്ങിനെ തുടങ്ങിനാലാൾ കൂടുന്നിടത്ത് പോകുന്നതിനും ആളുകളുമായി ഇടപെടുന്നതിനും മറ്റുംഉണ്ടാകുന്ന ഭയമാണ് സോഷ്യൽ ഫോബിയ.
3.സ്പെസിഫിക് ഫോബിയ(specific phobia): ചില പ്രത്യേക വസ്തുക്കളോടോസ്ഥലത്തോടോ സാഹചര്യങ്ങളോടോ ഉള്ള തീവ്രവവും അകാരണവും ആയഭയമാണ് സ്പെസിഫിക് ഫോബിയ.ഇത്തരത്തിലുള്ള തീവ്രഭയംഅപ്രതീക്ഷിതമായി കാണുന്ന ഒരു വസ്തുവിനോടോ, ജീവിയോടോ, അകപ്പെടുന്നസാഹചര്യത്തോടോ ഉണ്ടാകാം. വെള്ളത്തിനോട്, മൃഗങ്ങളോട്,ഉയരത്തിനോട്,എട്ടുകാലിയോട്, ഇഴജന്തുക്കളോട്, ഇടിമിന്നലിനോട്, ഇരുട്ടിനോട്,വിമാനയാത്രയോട്എന്ന് തുടങ്ങി നിസാരമെന്നു മറ്റുള്ളവർക്ക് തോന്നുന്നപലതിനോടുമാകാം.
4.ക്ലോസ്ട്രോഫോബിയ(claustrophobia): ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭീതിയാണ്ഇത്. ലിഫ്ടിനുള്ളിൽ നിൽക്കുമ്പോൾ, ഇടുങ്ങിയ ഇടനാഴികളിൽ അകപ്പെടുമ്പോൾ,അടഞ്ഞ മുറിക്കുള്ളിൽ ഒറ്റപ്പെടുമ്പോൾ, ഉണ്ടാകുന്നതാണ് ഇത്തരം ഫോബിയ.താൻഅകപ്പെട്ടു പോകുമെന്നും, രക്ഷപെടുകയില്ലെന്നും, ശ്വാസം മുട്ടുന്നതായും ഒക്കെഅപ്പോൾ തോന്നും.
5.സൂഫോബിയ(zoophobia): ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഫോബിയ ആണ്സൂഫോബിയ. മൃഗങ്ങളോടുള്ള പേടിയാണിത്. സൂഫോബിയ എന്നത്മൃഗങ്ങളോടുള്ള അമിത ഭയത്തിന്റെ പൊതുവായ പേരാണ്. ഒരോ പ്രത്യേകജന്തുവിനോടുമുള്ള ഭയത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഭാഗത്തിൽ നിരവധിഫോബിയകളുണ്ട്.
6.അക്രോഫോബിയ(acrophobia): ഉയർന്ന പ്രദേശങ്ങളോടോ ഉയരമുള്ളകെട്ടിടങ്ങളോടോ ഒക്കെയുള്ള തീക്ഷണമായ ഭയമാണിത്. പടിക്കെട്ടുകളിലൂടെയോ കോണിയിലൂടെയോ കയറുമ്പോൾ ഇത്തരക്കാരിൽ അകാരണമായിഭയമുണ്ടാകും.ഉയരങ്ങളിൽ നിന്ന് താഴേക്കു നോക്കുമ്പോളാണ് ചിലര്ക്ക് ഭീതിതോന്നുന്നത്.
7.ബ്രോണ്ടോഫോബിയ(brontophobia): ഇടിവെട്ടിനോടുള്ള അമിതമായഭയമാണിത്.ഇടി വെട്ടുമ്പോൾ തനിയെ ഇരിക്കാൻ ഇത്തരക്കാർക്ക്ഭയമായിരിക്കും. കട്ടിലിനടിയിലോ കസേരക്ക് മുകളിലോ ഒക്കെ ആകും അവരുടെസ്ഥാനം.ഇടിവെട്ടിനോപ്പം മിന്നലിനെയും ഭയമുള്ള അവസ്ഥ അസ്ട്രാഫോബിയഎന്നറിയപ്പെടുന്നു.
8.എയറോഫോബിയ(aerophobia): വിമാനത്തിൽ കയറാനുള്ള പേടിയാണിത്.മോശമായ കാലാവസ്ഥയും മറ്റും മൂലം വിമാന യാത്രയില്‍ മുമ്പുണ്ടായിട്ടുള്ളദുരനുഭവങ്ങളോ, വാർത്തകളിലും മറ്റും കേട്ട വിമാന ദുരന്തങ്ങളോ,വിമാനത്തില്‍ വെച്ച് സഹയാത്രികനുണ്ടായ ആഘാതമോ ഒക്കെയാവാം ഇത്തരംപേടി രൂപപ്പെടാനുള്ള കാരണം. വിമാനം അപകടത്തിൽ പെടുമോ എന്ന് ഇവർഭയപ്പെട്ടുകൊണ്ടിരിക്കും. വിമാനത്തിൽ യാത്ര ചെയ്യേണ്ട പ്രവാസികളായപലരിലും ഉള്ളതാണ് ഈ അകാരണ ഭയം.
9.പാരാനോർമൽ ഫോബിയ(paranormal phobia): ഭൂത,പ്രേത, പിശാചുകളെയാണ്ഇക്കൂട്ടര് ഭയക്കുന്നത്. ഇരുട്ടും നിശബ്ദതയും ഇവർ ഭയക്കും. തന്നെ എപ്പോൾവേണമെങ്കിലും ഇവ ആക്രമിക്കും എന്ന ചിന്ത ഇവരെ ആശങ്കപ്പെടുത്തും.
10.ബ്ലഡ്ഇൻജെക്ഷൻ ഇൻജൂറി ഫോബിയ(blood injection injury phobia): രക്തം,പരിക്ക്,കുത്തിവെയ്പ്പ് തുടങ്ങിയവയെ ആണ് ഇക്കൂട്ടർക്ക് പേടി. ചിലർക്ക് മുറിവേൽക്കുന്നത് ആണ് ഭയമെങ്കിൽ, മറ്റു ചിലര്ക്ക് ശസ്ത്രക്രിയകളെ ആവുംഭയം. രക്തത്തോടുള്ള ഭയത്തെ ഹീമൊഫൊബിയ എന്നും കുത്തിവെപ്പിനോടുള്ളഭയത്തെ ട്രിപ്പണോഫോബിയ എന്നും വിളിക്കുന്നു.
11.മെതിഫോബിയ(methyphobia): ഭർത്താവിന് ഫോബിയ ഉണ്ടാകണമെന്ന്ഏതെങ്കിലും ഭാര്യ ആഗ്രഹിക്കുമോ? പക്ഷെ മെതിഫോബിയയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കാം.കാരണം മദ്യത്തോടുള്ള ഭയമാണ് ഇത്.
ഇങ്ങനെയും ഒരു ഭയമോ എന്ന് സംശയിക്കേണ്ട. ഇതിലേറെ വിചിത്രമായഫോബിയകൾ ഇനിയും ഉണ്ട്. ഒരു പരിധിയിൽ അധികം ആയാൽ അകാരണ ഭയംഒരു രോഗാവസ്ഥ തന്നെ ആണ്. ഫോബിയ ഉള്ള വ്യക്തികൾ അത്തരംസാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാനും മറ്റുള്ളവരിൽ നിന്ന് അവമറച്ചുപിടിക്കുവാനും ശ്രമിക്കും. ഇത്തരം ശ്രമങ്ങൾ ഒരുപക്ഷേ, അവരുടെകുടുംബബന്ധങ്ങളെയും ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.
ഏതൊക്കെ സാഹചര്യങ്ങളാണ് ഭയമുണ്ടാക്കുന്നതെന്ന് കണ്ടെത്തിഅതില്ലാതാക്കാൻ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ആവശ്യമെങ്കിൽ ഒരുമനശാസ്ത്രവിദഗ്ധന്റെ സഹായം തേടുന്നതിൽ യാതൊരു മടിയും തോന്നേണ്ടകാര്യമില്ല. പലപ്പോഴും ബിഹേവിയർ തെറാപ്പി എന്ന പെരുമാറ്റ ചികിത്സ കൊണ്ട്മാറാവുന്ന പ്രശ്നങ്ങളേ ഉണ്ടാകു. ഭയമുണ്ടാക്കുന്ന വസ്തുക്കളോടുംസാഹചര്യങ്ങളോടും ഇടപെടുകയും ക്രമേണ ആ ഭയം തീരെഇല്ലാതാക്കുകയുമാണ് വേണ്ടത്. ഇതിന് കുടുംബാംഗങ്ങളുടെയുംസുഹൃത്തുക്കളുടെയും സഹായവും പിന്തുണയും ആവശ്യമാണ്.
ഇനി പറയൂ... നിങ്ങൾക്ക് പേടിയുണ്ടോ ?
ആശാ ദാസ്
No comments:
Post a Comment