Tuesday, 1 October 2013

നഷ്ടം

നിന്നെ നഷ്ടപ്പെടുത്തി ഞാൻ 
നേടിയതൊക്കെയും കുറിച്ച് വെയ്ക്കാൻ
കരുതിയ പുസ്തകത്തിൻ താളുകൾ
ശൂന്യം തന്നെയിപ്പോഴും 

നിനക്ക് നഷ്ടമായത്..

ആദ്യമായ് പ്രണയം നൽകിയപ്പോൾ 
എന്റെ കാതിൽ നീ മധുരമായ് മന്ത്രിച്ചു   
നീയെന്റെ പ്രാണൻ, നീയെന്റെ  പുണ്യം
നീയെന്റെ സ്വപ്നം,നീയെന്റെ സ്വന്തം

ഒടുവിലെന്നെ കശക്കിയെറിഞ്ഞു നീ 
കടന്നു പോയപ്പോൾ ബാക്കിയായത് 
പിഴച്ചവളെന്നൊരു പേരും, കൂടെ 
നീറിപ്പുകയുമൊരു ചോദ്യവും മാത്രം   

നീ കവർന്നെടുത്തതെല്ലാം ഞാൻ
നിനക്കായ്‌ മാത്രം കരുതിയതല്ലേ....

                                        ആശാ ദാസ്‌ 

Sunday, 29 September 2013

വാനവും ഭൂമിയും... പ്രണയവും

നേർത്ത മഴനൂലിഴകളിലൂടെ
ഊർന്നിറങ്ങി ഒഴുകിയെത്തി 
ഭൂമിയോടുള്ള തന്റെ പ്രണയം 
അറിയിക്കാനുറച്ചതാണ് വാനം.. 

വേനൽ പോയി വർഷം വന്നിട്ടും
ഭൂമിയിൽ പക്ഷെ മഴ പെയ്തില്ല
മനുഷ്യൻ കൊളുത്തിയ ചിതയിലപ്പോൾ 
ജീവനോടെ എരിയുകയായിരുന്നു ഭൂമി..

                                         ആശാ ദാസ്‌ 

നഗ്നത

ഉരിഞ്ഞതവളുടെ വസ്ത്രമാണെങ്കിലും 
തെളിഞ്ഞതവളുടെ നഗ്നതയല്ല..
പകരം വെളിപ്പെട്ടതോ നീ മൂടിവെച്ച 
കപട സദാചാരത്തിൻ നഗ്നത തന്നെ.. 

                                    ആശാ ദാസ്‌ 

അവസരവാദി

ദൈവമെന്നൊന്നില്ല ചൊല്ലി അച്ഛൻ
ഏറ്റു ഞാൻ ചൊല്ലി ദൈവമില്ല
ദൈവമെന്നൊന്നുണ്ട് ചൊല്ലി അമ്മ
ഏറ്റു ഞാൻ ചൊല്ലി ദൈവമുണ്ട്

നേട്ടങ്ങൾ ലാഭങ്ങൾ,വിജയങ്ങൾ വന്നപ്പോൾ
വീണ്ടും ഉറപ്പിച്ചു  ദൈവമില്ല
കോട്ടങ്ങൾ, നഷ്ടങ്ങൾ, ദുഃഖങ്ങൾ വന്നപ്പോൾ
നല്കി ഞാൻ കൈക്കൂലി ദൈവത്തിനും

                                                

                                            ആശാ ദാസ്‌ 

പറയാൻ മറന്ന പ്രണയം

പറയുവാനേറെയുണ്ടെങ്കിലും പറയാതെ 
കാത്തു ഞാന്‍ വെച്ചവയോക്കെയും ചേര്‍ത്തൊരു
കവിതയായ് ഒഴുകട്ടെ നിന്നിലെക്കെന്‍ സ്നേഹം 
പകര്‍ന്നു ഞാന്‍ നല്‍കിയ നിശബ്ദതയില്‍ പോലും 
കാത്തു വെച്ചെന്‍ ഹൃദയം നീ പോലും അറിയാതെ
ഈ പ്രണയ കാവ്യം ഒരിക്കലും മായാതെ 
നിത്യം അനശ്വരമായി നിലനില്‍ക്കുവാന്‍ 
പകര്‍ത്തുകയാണ് നിന്‍ ഹൃദയത്തിലിന്നു ഞാന്‍ 
വാക്കുകള്‍ വരികളായ്...
വരികളെന്‍ കവിതയായ്...
കവിതയെന്‍ പ്രണയമായ്...
പനിനീര് പെയ്യുന്ന താഴ്വരകളിലൂടെ
നിന്നില്‍ വന്നൊഴുകി നിറയട്ടെ ഞാന്‍...

                                  ആശാ ദാസ്‌ 

മലാല... നിനക്കായ്‌

ഉയരും മുൻപേ ചിറകറ്റ വെള്ളരിപ്രാവേ  
തിരിച്ചു വരിക നീ കൂടുതല്‍ കരുത്തോടെ 
കാത്തിരിക്കുന്നു മലാല നിനക്കായി 
പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ...

യുക്തിവാദി

ചരട് പൂജിക്കാൻ കൊടുത്തപ്പോൾ പൂജാരിയോട് പ്രത്യേകം പറഞ്ഞു;  കൈത്തണ്ടയിൽ കെട്ടുന്നത് വേണ്ട, അരയിൽ കെട്ടുന്നത് മതിയെന്ന്. ഒന്നുമല്ലെങ്കിലും, ഞാൻ ഒരു യുക്തിവാദിയല്ലേ ..

Saturday, 28 September 2013

ലൈക്സും ഷെയറും

കൂടെയുള്ളത് മകൾ തന്നെ
സംശയിക്കേണ്ട കാര്യമേയില്ല 
അത്രയ്ക്കുണ്ട്  മുഖസാദൃശ്യം 
അതേ ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും 

എന്നാൽ കഴിയുന്നതെന്തെങ്കിലും
ചെയ്യണം ഇവർക്കായി  ഉറപ്പിച്ചു ഞാൻ 
ചവറിൽ നിന്നവർ എച്ചിൽ വാരുന്ന
ഫോട്ടോ ഒരെണ്ണം ഫേസ്ബുക്കിലിട്ടു  

കാരുണ്യം വറ്റാത്ത മനസ്സുകളനവധി 
ഇപ്പോഴുമുണ്ട് നമുക്ക് ചുറ്റും 
ഇന്നലെ ഇട്ട പോസ്റ്റിനു കണ്ടില്ലേ 
കിട്ടിയതെത്ര ലൈക്സും ഷെയറും

Thursday, 26 September 2013

പാപം തീര്‍ക്കാന്‍ വഴി ഒന്നുണ്ട്

പാപം തീര്‍ക്കാന്‍ വഴി ഒന്നുണ്ട്
കൊന്നാല്‍ പാപം തിന്നാല്‍ തീരും
അങ്ങനെ എങ്കില്‍ കേരളം ഉടനെ
നരഭോജികളുടെ നാടായി മാറും

                                      ആശാ ദാസ്‌ 

കാത്തിരുപ്പ്...

തുറന്നു വിടുകയാണ് ഞാന്‍ നിന്നെ
സ്നേഹത്തിന്‍ ബന്ധനത്തില്‍ നിന്നും..
കാത്തിരിക്കും കൂടണയുവാന്‍ നേരം
എന്നടുത്തേക്ക് നീ തിരികെയെത്താന്‍...... 

                                     ആശാ ദാസ്‌ 

പെണ്ണിന്‍റെ മാനം


വെള്ളവും  വായുവും  വില  നല്‍കി  വാങ്ങുന്ന
നീതിയും  നിയമവും  വില  പേശി  വില്‍ക്കുന്ന
എന്തിനും  ഏതിനും   വിലയുള്ലോരി   നാട്ടില്‍
മണ്ണിനും  വിലയേറി  പൊന്നിനും  വിലയേറി

ഏറെ  തേടേണ്ടി  വന്നില്ലതിന്‍  മുന്‍പേ
വിലയില്ലാത്തൊന്നു  ഞാന്‍  കണ്ടെടുത്തു
കപട  സദാചാര   ചവറു  കൂനയില്‍ നിന്നും
രക്തം  പുരണ്ടൊരു  പെണ്ണിന്‍റെ  മാനം .

                                    ആശാ ദാസ്‌


പൊന്നോമന


എന്നുടെ പാതി നീ
നിന്നുടെ പാതി ഞാന്‍ 
നമ്മുടെ പാതികള്‍ ചേര്‍ന്ന് ജനിക്കുന്നു 
നാം തന്നെയാകുമൊരു പൊന്നോമന

                                            ആശാ ദാസ്‌ 






ഞാനും നീയും

ഞാന്‍ ഒരു  മഞ്ഞുതുള്ളിയും 
നീ ജ്വലിക്കുന്ന  സൂര്യനുമായാല്‍
ചിലപ്പോള്‍ നീ എന്റെ തിളക്കം കൂട്ടും 
അല്ലെങ്കില്‍ ഞാനുരുകി ഇല്ലാതാകും 

                                    ആശാ ദാസ്‌ 

പാതി മുറിഞ്ഞ സ്വപ്നം

പാതി മുറിഞ്ഞൊരു സുന്ദര സ്വപ്നത്തിന്‍
ആലസ്യമിപ്പോഴും വിട്ടോഴിഞ്ഞില്ലതിന്‍
പൊട്ടിയ കഷണങ്ങള്‍  ചേര്‍ത്തു വെച്ചിന്നൊരു
പുതിയ സ്വപ്നത്തിന്‍ പണിപ്പുരയിലാണ് ഞാന്‍  


പൂനിലാവിന്‍ കരതലത്തില്‍ തല ചായ്ച്ചു
ഉറങ്ങാന്‍ കിടന്നൊരു തൈമുല്ല മൊട്ടു പോല്‍
നിന്‍ പ്രണയനിലാവില്‍ മുഖം ചേര്‍ത്ത്
പുതിയൊരു പുലരിയിലേക്ക് തിരിക്കവെ


എത്തി ഞാന്‍  ഇതുവരെ കാണാത്ത നിന്‍
ഹൃദയ കൊട്ടാര മുറ്റത്തെ പൂവാടിയില്‍
ചാമരം വീശുന്നു വെണ്‍ മേഘജാലങ്ങള്‍
സുഗന്ധം പരത്തുന്നു പനിനീര്‍ പൂവുകള്‍


ഒഴുകിയെത്തും ഇളം കാറ്റിനിരുന്നാടാന്‍
ഊഞ്ഞാല് തീര്‍ക്കുന്നു വര്‍ണ മഴവില്ല്
മിന്നി തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍
മണിമാല ചാര്‍ത്തുന്ന പുല്‍തലപ്പുകള്‍


പ്രകൃതി തന്‍ കൈ തട്ടി ചിതറി തെറിച്ച
നിറങ്ങള്‍ മിഴിവേകുന്ന ചിത്രശലഭങ്ങള്‍
കണ്ണിലും കരളിലും പുതിയൊരു നിര്‍വൃതി
ചേര്‍ത്ത് വെച്ചിന്നവയ്ക്കൊപ്പം പറന്നു ഞാന്‍


നിന്നു നിന്‍ ഹൃദയ കവാടത്തിന്‍ മുന്നില്‍
ഒരു മാത്ര എന്‍ ഹൃദയം എന്തിനെന്നറിയാതെ
കൈനീട്ടി ആ വാതില്‍ തുറക്കുന്നതിന്‍ മുന്‍പേ
കാത്തിരിപ്പിന്‍ മഞ്ഞുരുകുന്നതിന്‍ മുന്‍പേ


എത്തി ഞാന്‍ പുതിയൊരു പുലരിതന്‍ തീരത്ത്
അവിടെ നീയില്ല പൂവില്ല പൂമ്പാറ്റകളില്ല 

പൊന്‍ പ്രഭാതതിന്‍ തൂവേളിച്ചതിലാ 
 മാസ്മര കാഴ്ചകളെല്ലാം മറഞ്ഞു പോയി

ഞാന്‍ ആ മണിവാതില്‍ തള്ളി തുറന്നുവോ

നീ തുറന്നെന്നെ അകത്തേക്ക് ക്ഷണിച്ചുവോ
മാറോട്‌ ചേര്‍ത്തെന്നെ  പുല്‍കി നീ എന്‍ കാതില്‍
കാത്തിരിക്കയായിരുന്നെന്നു മന്ത്രിച്ചുവോ


പാതിവഴിയില്‍ മുറിഞ്ഞൊരു സ്വപ്നത്തിന്‍
കൊഴിഞ്ഞ നിമിഷങ്ങള്‍ താലോലിക്കുവാന്‍
സങ്കല്‍പ്പദളങ്ങള്‍ ചേര്‍ത്തുവച്ചിന്നൊരു
പുതിയ സ്വപ്നത്തിന്‍ പണിപ്പുരയിലാണ് ഞാന്‍ 



                                                   ആശാ ദാസ്‌ 

എന്‍റെ പൊന്നോമനയ്ക്ക് ...



ഓമന കുഞ്ഞേ നീ ചായുറങ്ങിടുകെന്‍
താമര പൂവേ നീ ഉറങ്ങുറങ്ങ്
ജീവന്റെ ജീവനെ നിന്നെ ഉറക്കുവാന്‍
അച്ഛനും അമ്മയും ചാരെയുണ്ട്

പൊന്മാനും പൂമീനും വെണ്‍പ്രാവും
പൊന്നൂഞ്ഞാലാടുന്ന ചേലില്‍ നിന്‍ പൂന്തൊട്ടിലില്‍
ചാഞ്ചാടിയാടി  ഉറങ്ങിടുകെന്‍  മുത്തേ
സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങു

തുമ്പയും തുമ്പിയും തുള്ളിക്കളിക്കുന്ന
പൂമുറ്റത്തോടി കളിചീടണ്ടെ
കൈ വളരുണ്ണി നിന്‍ കാല്‍ വളരുണ്ണി നിന്‍
കണ്ണും കാതും നന്മയ്ക്കായി വളര്

നല്ലത് ചെയ്യുവാന്‍ നല്ലത് ചൊല്ലുവാന്‍ 
നല്ലത് മാത്രമേ  ചിന്തിച്ചീടാന്‍ 
അച്ഛനും അമ്മയ്ക്കും പോന്നുണ്ണിയായി നീ 
നാളെ വളര്‍ന്നീടാന്‍ ഇന്നുറങ്ങ് 

                                           ആശാ ദാസ്‌    



ആദ്യത്തെ അംഗീകാരം

ഭാവനകള്‍ വരകളിലാക്കുവാന്‍ ചുവരുകള്‍ ഇല്ലാതിരുന്ന  ഒരു  കാലത്ത് നടവഴിയിലെ പൂഴി മണലില്‍ ഞാന്‍ എന്റെ ചിത്രങ്ങള്‍ കോറിയിട്ടു. നോക്കിയും നോക്കാതെയും , കണ്ടും കാണാതെയും പലരും അത് ചവിട്ടി  കടന്നു പോയി. മാഞ്ഞു പോകുന്ന വരകള്‍ ചേര്‍ത്ത് വെച്ച് വീണ്ടും ഞാന്‍ കാത്തിരുന്നു. ഒരിക്കല്‍ ഒരിക്കല്‍ അത് വഴി കടന്നു പോയ നീമാത്രം എന്റെ വര്‍ണങ്ങളില്ലാത്ത വരകളില്‍ ചവിട്ടാതെ കടന്നു പോയപ്പോള്‍ , അതായിരുന്നു എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം.

                                                                                                                   ആശാ ദാസ്‌ 


Saturday, 21 September 2013

പേടിയെ പേടിക്കണോ

മാനസിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ഫോബിയഅഥവാ 
അകാരണഭയം.പേടി എല്ലാവരിലും ഉണ്ട്മാത്രമല്ലഅത് ഒരു മാനസിക രോഗവുമല്ല
പിന്നെ എന്താണ് ഫോബിയയും ഭയവും തമ്മിൽ ഉള്ള വ്യത്യാസംഒരു വസ്തുവിനോടോ
 വ്യക്തിയോടോസ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ 
ഭയമാണ്അകാരണഭീതി അഥവാ ഫോബിയ. അപകടകരമായ അവസ്ഥകളിൽ നിന്നും 
രക്ഷിക്കുവാനുള്ളശരീരത്തിന്റെ സ്വാഭാവികപ്രവർത്തനമാണ്‌ ഭയംഎന്നാൽ ഫോബിയ 
എന്നു വിളിക്കുന്നഅമിതഭയം മൂലം അപകടാവസ്ഥയിൽ ശരീരം തളരുകയും യുക്തിബോധവും
സ്ഥലകാലബോധവും നഷ്ടപ്പെടുകയും ചെയ്യും

പേടിയെ പേടിക്കണോ




സ്വാഭാവിക പ്രവർത്തനമായ ഭയത്തിനു നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ കഴിയും.എന്നാൽ അമിത ഭയമാകട്ടെ നമ്മെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്നിസ്സാരമായവസ്തുക്കളോട് പോലും ഭയമുള്ള ഒരാളെ എങ്കിലും നിങ്ങൾ കണ്ടിരിക്കാൻ സാധ്യത ഉണ്ട്.കാരണംമനുഷ്യരിൽ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു.

  പല ഫോബിയകളും നമ്മുടെ വ്യക്തി ജീവിതത്തെയോ സാമൂഹിക ജീവിതത്തെയോകാര്യമായി ബാധിക്കുന്നവ അല്ലഎന്നാൽ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെസാരമായി തന്നെ ബാധിക്കുന്ന ചില ഫോബിയകൾ ഉണ്ട്വിവാഹം കഴിക്കാൻ ഭയം,പ്രസവഭീതിവണ്ണം കൂടുമെന്ന ഭയംപാപിയാണെന്ന ഭയംപരീക്ഷാഭയം അങ്ങനെ നീളുന്നു നിര.ഫോബിയ എന്താണെന്ന് മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അവ തിരിച്ചറിയുവാനുംചികിത്സിക്കുവാനും തയ്യാറാകുവാൻ നമുക്ക് കഴിയണം.

നൂറുകണക്കിനു  ഫോബിയകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.ഇവയിൽ ഫോബിയയെ കുറിച്ചുള്ളഫോബിയ പോലും ഉണ്ടെന്നുള്ളതാണ് ഏറ്റവും കൗതുകകരംഫോബിയകൾ സാധാരണയായി അഗോറ ഫോബിയസോഷ്യൽ ഫോബിയസ്പെസിഫിക് ഫോബിയ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഇവയും ഇവയ്ക്കുള്ളിൽ വരുന്നവളരെസാധാരണമായി കാണുന്ന ചില ഫോബിയകളും ഏതൊക്കെ എന്ന് നമുക്ക്പരിചയപ്പെടാം.

1.അഗോറഫോബിയ(agoraphobia): തുറന്ന സ്ഥലത്ത് തനിയെ ഇരിക്കേണ്ടി വരിക,തിരക്കേറിയ ബസ്സിൽ  യാത്ര ചെയ്യേണ്ടിവരികആൾക്കൂട്ടത്തിൽഅകപ്പെട്ടുപോവുക മുതലായ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന കഠിനമായഉത്കണ്ഠയാണ് അഗോറഫോബിയയുടെ പ്രധാന ലക്ഷണംഎല്ലാവരുടെയുംകണ്ണുകൾ തന്നിലാണ് എന്ന തോന്നൽ  ഇവരുടെ ഭയം വര്ദ്ധിപ്പിക്കുന്നു.

2.സോഷ്യൽഫോബിയ(social phobia) സ്റ്റേജിൽ  കയറി സംസാരിക്കുമ്പോൾ,ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഭക്ഷണംകഴിക്കേണ്ടി വരുമ്പോൾമീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ അങ്ങിനെ തുടങ്ങിനാലാൾ കൂടുന്നിടത്ത് പോകുന്നതിനും ആളുകളുമായി ഇടപെടുന്നതിനും മറ്റുംഉണ്ടാകുന്ന ഭയമാണ് സോഷ്യൽ ഫോബിയ.

3.സ്പെസിഫിക് ഫോബിയ(specific phobia): ചില പ്രത്യേക വസ്തുക്കളോടോസ്ഥലത്തോടോ സാഹചര്യങ്ങളോടോ ഉള്ള തീവ്രവവും അകാരണവും ആയഭയമാണ് സ്പെസിഫിക് ഫോബിയ.ഇത്തരത്തിലുള്ള തീവ്രഭയംഅപ്രതീക്ഷിതമായി കാണുന്ന ഒരു വസ്തുവിനോടോജീവിയോടോഅകപ്പെടുന്നസാഹചര്യത്തോടോ ഉണ്ടാകാംവെള്ളത്തിനോട്മൃഗങ്ങളോട്,ഉയരത്തിനോട്,എട്ടുകാലിയോട്,  ഇഴജന്തുക്കളോട്ഇടിമിന്നലിനോട്ഇരുട്ടിനോട്,വിമാനയാത്രയോട്എന്ന് തുടങ്ങി നിസാരമെന്നു മറ്റുള്ളവർക്ക് തോന്നുന്നപലതിനോടുമാകാം.

4.ക്ലോസ്ട്രോഫോബിയ(claustrophobia): ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭീതിയാണ്ഇത്ലിഫ്ടിനുള്ളിൽ നിൽക്കുമ്പോൾഇടുങ്ങിയ ഇടനാഴികളിൽ അകപ്പെടുമ്പോൾ,അടഞ്ഞ മുറിക്കുള്ളിൽ ഒറ്റപ്പെടുമ്പോൾഉണ്ടാകുന്നതാണ് ഇത്തരം ഫോബിയ.താൻഅകപ്പെട്ടു പോകുമെന്നുംരക്ഷപെടുകയില്ലെന്നുംശ്വാസം മുട്ടുന്നതായും ഒക്കെഅപ്പോൾ തോന്നും.

5.സൂഫോബിയ(zoophobia): ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഫോബിയ ആണ്സൂഫോബിയമൃഗങ്ങളോടുള്ള പേടിയാണിത്സൂഫോബിയ എന്നത്മൃഗങ്ങളോടുള്ള അമിത ഭയത്തിന്റെ പൊതുവായ പേരാണ്ഒരോ പ്രത്യേകജന്തുവിനോടുമുള്ള ഭയത്തിന്റെ അടിസ്ഥാനത്തിൽ  വിഭാഗത്തിൽ നിരവധിഫോബിയകളുണ്ട്.

6.അക്രോഫോബിയ(acrophobia): ഉയർന്ന  പ്രദേശങ്ങളോടോ ഉയരമുള്ളകെട്ടിടങ്ങളോടോ ഒക്കെയുള്ള തീക്ഷണമായ ഭയമാണിത്പടിക്കെട്ടുകളിലൂടെയോ കോണിയിലൂടെയോ കയറുമ്പോൾ ഇത്തരക്കാരിൽ  അകാരണമായിഭയമുണ്ടാകും.ഉയരങ്ങളിൽ നിന്ന് താഴേക്കു നോക്കുമ്പോളാണ് ചിലര്ക്ക്  ഭീതിതോന്നുന്നത്.

7.ബ്രോണ്ടോഫോബിയ(brontophobia): ഇടിവെട്ടിനോടുള്ള അമിതമായഭയമാണിത്.ഇടി വെട്ടുമ്പോൾ തനിയെ ഇരിക്കാൻ ഇത്തരക്കാർക്ക്ഭയമായിരിക്കുംകട്ടിലിനടിയിലോ കസേരക്ക് മുകളിലോ ഒക്കെ ആകും അവരുടെസ്ഥാനം.ഇടിവെട്ടിനോപ്പം മിന്നലിനെയും ഭയമുള്ള അവസ്ഥ അസ്ട്രാഫോബിയഎന്നറിയപ്പെടുന്നു

8.എയറോഫോബിയ(aerophobia): വിമാനത്തിൽ  കയറാനുള്ള പേടിയാണിത്.മോശമായ കാലാവസ്ഥയും മറ്റും മൂലം വിമാന യാത്രയില്‍ മുമ്പുണ്ടായിട്ടുള്ളദുരനുഭവങ്ങളോവാർത്തകളിലും മറ്റും കേട്ട വിമാന ദുരന്തങ്ങളോ,വിമാനത്തില്‍ വെച്ച് സഹയാത്രികനുണ്ടായ ആഘാതമോ ഒക്കെയാവാം ഇത്തരംപേടി രൂപപ്പെടാനുള്ള കാരണംവിമാനം അപകടത്തിൽ പെടുമോ എന്ന് ഇവർഭയപ്പെട്ടുകൊണ്ടിരിക്കുംവിമാനത്തിൽ യാത്ര ചെയ്യേണ്ട പ്രവാസികളായപലരിലും ഉള്ളതാണ്  അകാരണ ഭയം.

9.പാരാനോർമൽ ഫോബിയ(paranormal phobia): ഭൂത,പ്രേത, പിശാചുകളെയാണ്ഇക്കൂട്ടര് ഭയക്കുന്നത്ഇരുട്ടും നിശബ്ദതയും  ഇവർ ഭയക്കുംതന്നെ എപ്പോൾവേണമെങ്കിലും ഇവ ആക്രമിക്കും എന്ന ചിന്ത ഇവരെ ആശങ്കപ്പെടുത്തും.

10.ബ്ലഡ്ഇൻജെക്ഷൻ ഇൻജൂറി ഫോബിയ(blood injection injury phobia): രക്തം,പരിക്ക്,കുത്തിവെയ്പ്പ് തുടങ്ങിയവയെ ആണ് ഇക്കൂട്ടർക്ക് പേടിചിലർക്ക് മുറിവേൽക്കുന്നത് ആണ് ഭയമെങ്കിൽമറ്റു ചിലര്ക്ക് ശസ്ത്രക്രിയകളെ ആവുംഭയംരക്തത്തോടുള്ള ഭയത്തെ ഹീമൊഫൊബിയ എന്നും കുത്തിവെപ്പിനോടുള്ളഭയത്തെ ട്രിപ്പണോഫോബിയ എന്നും  വിളിക്കുന്നു.   

11.മെതിഫോബിയ(methyphobia):  ഭർത്താവിന് ഫോബിയ ഉണ്ടാകണമെന്ന്ഏതെങ്കിലും ഭാര്യ ആഗ്രഹിക്കുമോപക്ഷെ മെതിഫോബിയയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കാം.കാരണം മദ്യത്തോടുള്ള ഭയമാണ് ഇത്.

ഇങ്ങനെയും ഒരു ഭയമോ എന്ന് സംശയിക്കേണ്ടഇതിലേറെ വിചിത്രമായഫോബിയകൾ ഇനിയും  ഉണ്ട്ഒരു പരിധിയിൽ അധികം ആയാൽ അകാരണ ഭയംഒരു രോഗാവസ്ഥ തന്നെ ആണ്ഫോബിയ ഉള്ള വ്യക്തികൾ അത്തരംസാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാനും മറ്റുള്ളവരിൽ നിന്ന് അവമറച്ചുപിടിക്കുവാനും  ശ്രമിക്കുംഇത്തരം ശ്രമങ്ങൾ ഒരുപക്ഷേഅവരുടെകുടുംബബന്ധങ്ങളെയും ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

ഏതൊക്കെ സാഹചര്യങ്ങളാണ് ഭയമുണ്ടാക്കുന്നതെന്ന് കണ്ടെത്തിഅതില്ലാതാക്കാൻ  ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്ആവശ്യമെങ്കിൽ ഒരുമനശാസ്ത്രവിദഗ്ധന്റെ സഹായം തേടുന്നതിൽ യാതൊരു മടിയും തോന്നേണ്ടകാര്യമില്ലപലപ്പോഴും ബിഹേവിയർ തെറാപ്പി എന്ന പെരുമാറ്റ ചികിത്സ കൊണ്ട്മാറാവുന്ന പ്രശ്നങ്ങളേ  ഉണ്ടാകുഭയമുണ്ടാക്കുന്ന വസ്തുക്കളോടുംസാഹചര്യങ്ങളോടും ഇടപെടുകയും ക്രമേണ  ഭയം തീരെഇല്ലാതാക്കുകയുമാണ് വേണ്ടത്ഇതിന് കുടുംബാംഗങ്ങളുടെയുംസുഹൃത്തുക്കളുടെയും സഹായവും പിന്തുണയും ആവശ്യമാണ്‌.

ഇനി പറയൂ... നിങ്ങൾക്ക് പേടിയുണ്ടോ ?  


                                                                                                               ആശാ ദാസ്‌